Currency

അല്‍ ഫറൂഖ് ജംഗ്ഷന്‍ ഇന്ന് തുറക്കും

സ്വന്തം ലേഖകൻTuesday, June 13, 2017 12:46 pm

2011ലാണ് നിർമ്മാണ പ്രവർത്തികൾക്കായി ജംഗ്ഷൻ അടച്ചത്

മനാമ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ അല്‍ഫറൂഖ് ജംഗ്ഷന്‍ യാത്രയ്ക്കായി ഇന്നുമുതൽ തുറന്നു കൊടുക്കും. 2011ലാണ് നിർമ്മാണ പ്രവർത്തികൾക്കായി ജംഗ്ഷൻ അടച്ചത്. മുമ്പ് പേള്‍ റൗണ്ട് എബൗട്ട് എന്നറിയപ്പെട്ടിരുന്ന ജംഗ്ഷാണിത്. 

കിംഗ് ഫൈസല്‍ ഹൈവേയിലാണ് ജംഗ്ഷൻ. ട്രാഫിക്ക് ലൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് യാത്രയ്ക്കായി തുറക്കുന്നത്. ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x