Currency

അല്‍മീറ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രാദേശിക പച്ചക്കറി പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകന്‍Monday, November 30, 2020 3:51 pm

ദോഹ: അല്‍മീറ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ‘പ്രാദേശിക പച്ചക്കറി-പഴം പദ്ധതി’ക്ക് തുടക്കമായി. നഗരസഭ പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് ഉല്‍പാദകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ 150 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തമാണുള്ളത്. മന്ത്രാലയത്തിന്റെ ഖത്തര്‍ ഫാംസ്, പ്രീമിയം ഖത്തരി വെജിറ്റബിള്‍സ് പദ്ധതികളെ പിന്തുണയ്ക്കുന്നതാണിത്.

തക്കാളി, കാപ്സിക്കം, കാബേജ്, കുക്കുംബര്‍, വഴുതനങ്ങ, ലെറ്റൂസ്, ഷമാം, സ്ട്രോബറി, തണ്ണിമത്തന്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലുള്ള ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് പദ്ധതികളുടെ ഭാഗമായി ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x