
റിയാദ്: ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്രക്ക് അല്‍ഹറമെന്‍ ട്രെയിന്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി ആവിഷ്‌കരിച്ചു. ഹജ്ജ്, ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പിന് കീഴിലാണ് പദ്ധതി തയ്യാറാക്കിയത്.
ഹജ്ജ്, ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ജനറല്‍ സൂപ്പര്‍വൈസര്‍ എന്‍ജിനീയര്‍ ബസാം ഇല്‍മാനാണ് പദ്ധതി തയ്യാറായ കാര്യം അറിയിച്ചത്. ഹജ്ജ് ട്രാന്‍സ്‌പോര്‍േട്ടഷന്‍ സംവിധാനങ്ങള്‍ മികച്ചതാക്കുന്നതിന് ഒരുക്കിയ ശില്‍പശാലയിലാണ് തീരുമാനം. യാത്രക്ക് തയ്യാറാക്കിയ പ്ലാന്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.
മക്കക്കും മദീനക്കുമിടയിലാണ് പ്രധാന യാത്ര. ഒപ്പം ജിദ്ദ വിമാനത്താളവത്തിനും മക്കക്കുമിടയിലും തീര്‍ഥാടകരുടെ യാത്ര ഏറും. ഒരു തീര്‍ഥാടകന്റെ ലഗേജ് തൂക്കം 23 കിലോയില്‍ കൂടാതിരിക്കാന്‍ ബോധവത്കരണം നടത്തും. വിഷന്‍ 2030 ലക്ഷ്യമിട്ടാണ് ഹജ്ജ് മന്ത്രാലയം ശില്‍പശാല സംഘടിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.