Currency

ഭക്ഷ്യശാലകളില്‍ കലോറി പട്ടിക പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കി സൗദി

സ്വന്തം ലേഖകന്‍Tuesday, November 27, 2018 12:26 pm

റിയാദ്: സൗദിയിലെ ഭക്ഷ്യശാലകളില്‍ ഉത്പന്നങ്ങളുടെ കലോറി പട്ടിക പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷാരംഭം മുതല്‍ ഇത് പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന എല്ലാ ഭക്ഷണശാലകള്‍ക്കും ഇത് ബാധകമാണ്.

ഹോട്ടലുകള്‍, കഫേകള്‍, ബേക്കറികള്‍, ബൂഫിയകള്‍ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്. ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളിലെ ഒരോ ഉല്‍പന്നത്തിനും ആയിരം റിയാല്‍ വരെ പിഴയിടും. ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നിടത്താണ് പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത്. തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x