കെല്ലറിൽ നിന്നും കാണാതായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി സുസു വെർക്കിനെക്കുറിച്ച് വിവരം നൽകുന്നവർക്കുളള പ്രതിഫലം 1,00,000 (ഒരു ലക്ഷം) ഡോളറായി വർധിപ്പിച്ചു.
ടെക്സസ്: കെല്ലറിൽ നിന്നും കാണാതായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി സുസു വെർക്കിനെക്കുറിച്ച് വിവരം നൽകുന്നവർക്കുളള പ്രതിഫലം ഒരു ലക്ഷം ഡോളറായി വർധിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ട് മുതലാണ് സുൾ റോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സുസുവിനെ കാണാതായത്.
അതിനിടെ സുസുവിന്റെ കംപ്യൂട്ടർ, സെൽഫോൺ, വാഹനം എന്നിവ വീണ്ടെടുക്കാനായിട്ടുണ്ടെന്ന് അന്വേഷന ഉദ്യോഗസ്ഥർ അറിയിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഒഴിവു സമയം ജോലിയെടുക്കുന്ന സുസുവിനെ 12ന് പുലർച്ചയാണ് കാണാതായത്. ഇവരെ കുറിച്ച് സൂചന ലഭിക്കുന്നവർ ആൽപൈൻ പൊലീസിനെ 432 837 3486 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.