
റിയാദ്: സൗദിയില്‍ റെസ്റ്റോറന്റുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങളുടെ ചേരുവകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. ഭക്ഷണങ്ങളിലെ ചേരുവകളെ കുറിച്ച് ശരിയായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്നതാണ് പുതിയ നിയമം. അലര്‍ജിക്ക് കാരണമാകുന്നതോ രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതോ ആയ ചേരുവകള്‍ ഭക്ഷണത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് റെസ്റ്റോറന്റുകളിലെ മെനുവില്‍ വ്യകതമാക്കിയിരിക്കണമെന്നതാണ് പുതിയ നിബന്ധന.
പുതിയ നിബന്ധന നടപ്പിലാക്കുന്നതിന് ഈ മാസം മുപ്പത് വരെ സ്ഥാപനങ്ങള്‍ക്ക് സാവകാശം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയവുമായി സഹകരിച്ച നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകിരിക്കും. ഭക്ഷണ പാനീയങ്ങളില്‍ അടങ്ങിയ കലോറിയുടെ തോത് ഉപയോക്താക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന രാജ്യത്ത് നിലവില്‍ ഉണ്ട്. കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പിലാക്കിയത്.
ഭക്ഷണ പാനീയങ്ങളുടെ മെനുവില്‍ ഓരോ ഇനത്തിലും അടങ്ങിയ കലോറി രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണ്. കലോറിയുടെ തോതനുസരിച്ച് അനുയോജ്യമായ ഭക്ഷണ പാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താവിനെ സഹായിക്കുന്നതാണ് ഈ നിയമം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.