Currency

യുഎസിൽ ആഭ്യന്തര യാത്രയ്ക്കും പാസ്പോർട്ട് നിർബന്ധമാക്കുന്നു

സ്വന്തം ലേഖകൻFriday, October 20, 2017 8:44 pm
2543188_1280x720

യുഎസിൽ ആഭ്യന്തര വിമാനയാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധമാക്കുന്ന നിയമം 2018 ജനുവരി 22 മുതൽ നിലവിൽ വരും. അമേരിക്കൻ പൗരന്മാരാണെങ്കിൽ പോലും യാത്രക്ക് പാസ്പോർട്ട് കരുതിയിരിക്കണം. ടിഎസ്എയുടെ വെബ് സൈറ്റിലാണ് പുതിയ നിബന്ധന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ അലബാമ, വെർമോണ്ട് തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ പുതിയ നിയമത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  2005 ൽ പാസ്സാക്കിയ റിയൽ ഐഡി ആക്ടനുസരിച്ച് ഡ്രൈവേഴ്സ് ലൈസൻസ് യഥാർത്ഥ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതല്ലെന്നും നിയമത്തിൽ പറയുന്നുണ്ട്.

അതിനിടെ ന്യുയോർക്ക്, ന്യൂജഴ്സി, കലിഫോർണിയ, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ നിയമനം അംഗീകരിച്ചു നടപ്പാക്കുന്നതിന് കൂടുതൽ സമയ പരിധി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണനയിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x