സൗദി അറേബ്യയിലെ പൊതുമാപ്പിൽ സഹായം ലഭിക്കുന്നതിനായി ഇടനിലക്കാരെ സമീപിക്കരുതെന്ന് ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി.
റിയാദ്: സൗദി അറേബ്യയിലെ പൊതുമാപ്പിൽ സഹായം ലഭിക്കുന്നതിനായി ഇടനിലക്കാരെ സമീപിക്കരുതെന്ന് ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. എംബസ്സിയിൽ വ്യാഴാഴ്ച്ച വിളിച്ചു ചേർത്ത വൊളണ്ടിയർമാരുടെ യോഗത്തിൽ വച്ചാണ് ഈ അറിയിപ്പ് നൽകിയത്.
സൌദി അറേബ്യയുടെ പ്രധാനനഗരങ്ങളിലെല്ലാം സഹായകേന്ദ്രങ്ങൾ തുറക്കാനാണ് എംബസ്സിയുടെ തീരുമാനം. കേന്ദ്രങ്ങളിൽ എത്താനുള്ള നിർദേശങ്ങളും സഹായങ്ങളുമെല്ലാം വൊളണ്ടിയർമാർ നൽകുന്നതായിരിക്കും. ഒരു രേഖയും കൈകളിൽ ഇല്ലാത്ത പ്രവാസികൾക്ക് എംബസ്സിയെയോ സഹായകേന്ദ്രങ്ങളെയോ നേരിട്ട് സമീപിക്കാവുന്നതാണ്.
ഹുറൂബ് കേസിൽ കുടുങ്ങിയും തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് പാസ്പോർട്ട് ഉണ്ടെങ്കിൽ ജവാസത്തിൽ നിന്നും എക്സിറ്റ് ലഭിക്കും. ഇവർക്ക് യാത്രാചെലവ് മാത്രമാണുള്ളത്. ട്രാഫിക് പിഴകളുണ്ടെങ്കിൽ ഓൺലൈൻ വഴി അടക്കാം. പൊതുമാപ്പിൽ വിദേശത്തേക്കു മടങ്ങുന്നതിനുള്ള സേവനങ്ങൾ തീർത്തും സൗജന്യമാണ്- എംബസ്സി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് – www.indianembassy.org.sa
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.