Currency

ട്രംപിനെതിരെ ലൈംഗികാരോപണവുമായി പോൺസ്റ്റാറും രംഗത്ത്

സ്വന്തം ലേഖകൻSunday, October 23, 2016 10:57 am

പോണ്‍സ്റ്റാര്‍ ജെസീക്ക ഡ്രെയ്ക്കാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് ലേക്ക് താഹോയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നു പിടിക്കുകയും മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് ആരോപണം.

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി പോൺസ്റ്റാറും രംഗത്ത്. പോണ്‍സ്റ്റാര്‍ ജെസീക്ക ഡ്രെയ്ക്കാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് ലേക്ക് താഹോയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നു പിടിക്കുകയും മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് ആരോപണം.

പതിനൊന്നാമത്തെ സ്ത്രീയാണിപ്പോൾ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുറിയിലെത്താന്‍ ട്രംപ് പതിനായിരം ഡോളര്‍ വാഗ്ദാനം ചെയ്തതായും നാൽപ്പത്തിരണ്ടുകാരിയായ ജെസീക്ക പറഞ്ഞു. ട്രംപിനൊപ്പമുള്ള ഫോട്ടോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x