ബൈബിളിലെ പത്തുകല്‍പ്പനകള്‍ എഴുതിവെച്ച കല്ലിന് ലേലത്തില്‍ ലഭിച്ചത് 45.6 കോടി രൂപ. നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രണ്ടടി നീളമുള്ള കല്ലിന് 90 കിലോഗ്രാം ഭാരമുണ്ട്.
ബൈബിളിലെ പത്തുകല്‍പ്പനകള്‍ എഴുതിവെച്ച കല്ലിന് ലേലത്തില്‍ ലഭിച്ചത് 45.6 കോടി രൂപ. നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രണ്ടടി നീളമുള്ള കല്ലിന് 90 കിലോഗ്രാം ഭാരമുണ്ട്. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലുള്ള ഹെറിറ്റേജ് ഓക്ഷന്‍സാണ് കല്‍പ്പലകകള്‍ ലേലത്തില്‍ വച്ചത്. എഡി നാലാം നൂറ്റാണ്ടില്‍ റോമാക്കാര്‍ തകര്‍ത്ത സുനഗോഹില്‍ നിന്നും ലഭിച്ച കല്ലാണിത്. എബ്രായ ഭാഷയിലാണ് ഇതിൽ പത്ത് കൽപ്പനകൾ രചിച്ചിരിക്കുന്നത്.
1943 ല്‍ പ്രശസ്ത ചരിത്രഗവേഷകന്‍ ജേക്കബ് കപ്ലാന്‍ ആണ് ഈ കല്ല് കണ്ടെടുത്തത്. ലേലത്തിൽ വാങ്ങിയ ആൾക്കാണു ഇതിന്മേൽ അവകാശമെങ്കിലും പൊതുദര്‍ശനത്തിന് വയ്ക്കാമെന്ന നിബന്ധനയിലാണ് ലേലം നടത്തിയത്. ന്യൂയോര്‍ക്കിലെ ലിവിങ തോറ ജ്യൂയിഷ് മ്യൂസിയത്തിലായിരിക്കും കല്ല് സൂക്ഷിക്കുക. പത്തു കല്‍പ്പനകളില്‍ ഒമ്പതെണ്ണം മാത്രമാണ് ഈ കല്ലിൽ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്. ഇരുപതു വരികളിലായിട്ടാണ് ഇത് എഴുതിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.