വിസ ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുവാൻ കുവൈറ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റെസിഡൻസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി ഇത് സംബന്ധിച്ച സൂചനകൾ നൽകികഴിഞ്ഞു.
കുവൈറ്റ് സിറ്റി: വിസ ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുവാൻ കുവൈറ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റെസിഡൻസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി ഇത് സംബന്ധിച്ച സൂചനകൾ നൽകികഴിഞ്ഞു. രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇതോടൊപ്പം മറ്റു പല പദ്ധതികളും അധികൃതർ ആസൂത്രണം ചെയ്യുന്നതായാണു റിപ്പോർട്ട്.
42 ലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയിൽ 27 ലക്ഷവും വിദേശികളാണെന്നും ഇത് അപകടകരമായ അവസ്ഥ ഉണ്ടാക്കുകയാണെന്നും തലാല്‍ അല്‍ മഅറഫി പറഞ്ഞു. വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതിനു ഏര്‍പ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധി കര്‍ശ്ശനമാക്കുന്നതോടൊപ്പം പ്രായം കൂടിയവര്‍ക്കുള്ള സന്ദര്‍ശക വിസ നിര്‍ത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.