Currency

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കിൽ

സ്വന്തം ലേഖകൻSunday, September 25, 2016 1:08 pm

ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊന്നാം സമ്മേളനത്തിൽ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായാണു സുഷമ സ്വരാജ് ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്.

ന്യൂയോർക്ക്: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കിൽ. ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊന്നാം സമ്മേളനത്തിൽ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായാണു സുഷമ സ്വരാജ് ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് സുഷമ മറുപടി നല്‍കുമെന്നാണു വിവരം.

നാളെയാണ് സുഷമ സ്വരാജ് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക. കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നയം വ്യക്തമാക്കും. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x