
അബൂദബി: പുതിയ ആസൂത്രണ മാര്‍ഗരേഖയനുസരിച്ച് കെട്ടിടങ്ങളില്‍ വാടകക്ക് താമസിക്കുന്നവര്‍ അടക്കുന്ന ഫീസ് അബൂദബി നഗരസഭ കുത്തനെ കൂട്ടി. അപാര്ട്ട്ന്റെുകള്ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയും വില്ലകള്‍ക്ക് മൂന്ന് മുതല്‍ 7.5 ശതമാനം വരെയുമാണ് ഫീസ് വര്‍ധന. നിയമം പ്രാബല്യത്തിലായിട്ടുണ്ടെങ്കിലും വര്‍ധിപ്പിച്ച ഫീസ് എന്ന് മുതലാണ് നല്‍കേണ്ടി വരികയെന്ന് വ്യക്തമല്ല.
അതേസമയം ഫീസ് വര്‍ധന എമിറേറ്റിലെ പ്രവാസികളെയാണ് ബാധിക്കുക. കഴിഞ്ഞ വര്‍ഷമാണ് അബൂദബി നഗരസഭയില്‍ വാടകക്കരാറിനൊപ്പം കരാര്‍ തുകയുടെ മൂന്ന് ശതമാനം ഫീസ് ഈടാക്കി തുടങ്ങിയത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. സ്വദേശികള്‍ക്ക് ഈ ഫീസ് ബാധകമല്ല. 2016 ഫെബ്രുവരിയിലാണ് വാടകക്കാരില്‍നിന്ന് ഫീസ് ഈടാക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്.
പുതിയ വര്‍ധനയനുസരിച്ച് രണ്ട് ലക്ഷം ദിര്‍ഹം വാര്‍ഷിക വാടക നല്കുന്നയാള് 6000 മുതല്‍ 15000 ദിര്‍ഹം വരെ അധികം നല്‍കേണ്ടി വരും. അതേസമയം സ്വന്തം കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ഈ ഫീസില്‍ നിന്ന് ഒഴിവായതിനാല്‍ കൂടുതല്‍ പേര് കെട്ടിടങ്ങള്‍ വാങ്ങാന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.