Currency

വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈത്തില്‍ മികച്ച തൊഴിലവസരം; നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ്

സ്വന്തം ലേഖകന്‍Friday, July 12, 2019 4:58 pm
norka

കുവൈത്ത് സിറ്റി: കുവൈത്തിലേയ്ക്ക് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാര്‍ (ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം രൂപ) യാണ് പ്രതിമാസ ശമ്പളം.

എബിഎ തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത തെറാപിസ്റ്റുകള്‍ ജൂലൈ 25 നു മുമ്പായി സര്‍ട്ടിഫിക്കേറ്റും ബയോഡേറ്റയും rmt5.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) 0471-2770540/577 നമ്പരിലോ ബന്ധപ്പെടണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x