
കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കുവൈത്തില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥകളുടെ ഗുണം ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു.
ധാരണാപത്രത്തിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സംയുക്ത സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. തുടര്‍ന്ന് സ്വമേധയാ കരാര്‍ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടാകും. കുവൈത്തില്‍ ജോലിചെയ്യുന്ന 3 ലക്ഷം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 9,0000 പേര്‍ വനിതകളാണ്. അതേസമയം കുവൈത്തില്‍ നിന്ന് നാടുകടത്തുന്ന വിദേശികളുടെ വിമാന ടിക്കറ്റ് ബന്ധപ്പെട്ട എംബസികളുടെ ഉത്തരവാദിത്തം ആക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗം ഉസാമ അല്‍ ഷഹീന്‍ ആവശ്യപ്പെട്ടു.
തൊഴില്‍ തേടിയെത്തുന്ന ഗാര്‍ഹിക തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകാത്തപക്ഷം ഗാര്‍ഹിക തൊഴിലാളിയുടെ പ്രവേശനം തടയണമെന്നും കരടില്‍ നിര്‍ദേശമുണ്ട്. നാട്ടില്‍ പോയ ഗാര്‍ഹികതൊഴിലാളി ആറ് മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിലാണ് സ്‌പോണ്‍സര്‍ക്ക് മറ്റൊരു ഗാര്‍ഹിക തൊഴിലാളിയെ കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. അത്തരത്തില്‍ ഗാര്‍ഹിക തൊഴിലാളിയെ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ മാത്രമാണ് നാട്ടില്‍ പോയ ഗാര്‍ഹികതൊഴിലാളി കുവൈത്തില്‍ തിരികെ പ്രവേശിച്ചിട്ടുണ്ടെന്ന് സ്‌പോണ്‍സര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ഈ സാഹചര്യം ഒഴിവാക്കാന്‍ നാട്ടില്‍ പോയിവരുന്ന ഗാര്‍ഹിക തൊഴിലാളിയെ ഏറ്റെടുക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും ഒപ്പുവച്ചത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നിരന്തര ഇടപെടല്‍ വഴിയാണ് നാലുവര്‍ഷത്തിനുശേഷം ധാരണാപത്രം ഒപ്പുവക്കാന്‍ ഇടയാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.