ഏപ്രിലില്‍ ആണ് ഇത്രയും ഇന്ത്യക്കാരെ നാട് കടത്തിയത്. ഇതേകാലയളവില്‍ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 2705 ആണ്. നിയമലംഘങ്ങള്‍ക്കു പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഇത്രയും വിദേശികളെ നാടുകടത്തയിട്ടുള്ളത്.
കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് 767 ഇന്ത്യക്കാരെ നാടുകടത്തി. ഏപ്രിലില്‍ ആണ് ഇത്രയും ഇന്ത്യക്കാരെ നാട് കടത്തിയത്. ഇതേകാലയളവില്‍ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 2705 ആണ്. നിയമലംഘങ്ങള്‍ക്കു പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഇത്രയും വിദേശികളെ നാടുകടത്തയിട്ടുള്ളത്. മദ്യപാനത്തിന് പിടിയിലായ 15 ശ്രീലങ്കക്കാരെ വൈകാതെ നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ ഓണ്‍ലൈന്‍ വഴി വിസക്കച്ചവടം നടത്തിയ അറബ് വംശജനെ പൊലീസ് പിടികൂടി. വിസക്കച്ചവടത്തിന്റെ ഇടനിലക്കാരനായി ചില കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തുക. കമ്പനി നിയമവിധേയമല്ലാത്ത വഴികളിലൂടെ വിസ സമ്പാദിച്ച് ബന്ധപ്പെട്ട ആളില്‍നിന്ന് പണം ഈടാക്കും എന്നതാണ് രീതി.
അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.