യു.എസ് സംസ്ഥാനമായ അര്‍കന്‍സാസിലാണ് മരുന്ന് നിരോധിച്ച് പുലാസ്‌കി കൗണ്ടി സര്‍ക്ക്യൂട്ട് ജഡ്ജി വെന്‍ഡല്‍ ഗ്രിഫനന്റ് ഉത്തരവിറക്കിയത്. വെകുറോണിയം ബ്രോമൈഡ് എന്ന മരുന്നാണ് നിരോധിച്ചത്. ഏഴുപേരെ വധശിക്ഷക്കു വിധിക്കാനിരിക്കെയാണ് തീരുമാനം.
വാഷിങ്ടണ്‍: യുഎസില്‍ വധശിക്ഷക്ക് ഉപയോഗിക്കുന്ന മരുന്നുകളിലൊന്ന് താല്‍ക്കാലികമായി നിരോധിച്ചു. യു.എസ് സംസ്ഥാനമായ അര്‍കന്‍സാസിലാണ് മരുന്ന് നിരോധിച്ച് പുലാസ്‌കി കൗണ്ടി സര്‍ക്ക്യൂട്ട് ജഡ്ജി വെന്‍ഡല്‍ ഗ്രിഫനന്റ് ഉത്തരവിറക്കിയത്. വെകുറോണിയം ബ്രോമൈഡ് എന്ന മരുന്നാണ് നിരോധിച്ചത്. ഏഴുപേരെ വധശിക്ഷക്കു വിധിക്കാനിരിക്കെയാണ് തീരുമാനം.
വധശിക്ഷക്ക് ഉപയോഗിക്കാനല്ല മരുന്ന് നിര്‍മിച്ചതെന്നും ഇതിനെ തുടര്‍ന്ന് യൂറോപ്പില്‍ തങ്ങളുടെ മരുന്ന് വില്‍ക്കാന്‍ സാധിക്കാതെ വരുമെന്നുമുള്ള ആശങ്ക അറിയിച്ചുള്ള കമ്പനിയുടെ വാദത്തെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച വിഷം കുത്തിവെക്കാനിരുന്ന ഒരാളുടെ വധശിക്ഷ ആര്‍കന്‍സോ സുപ്രീംകോടതി മാറ്റിവെച്ചതിനു പിന്നാലെയാണ് ഉത്തരവു വന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.