Currency

വ്യാജ പൗരത്വം നേടിയവർക്കെതിരെ കർശന നടപടി; 51 പേരുടെ പൗരത്വം റദ്ദാക്കി

സ്വന്തം ലേഖകൻMonday, September 26, 2016 7:34 am

ഇറാക്ക് അധിനിവേശത്തിനുശേഷം കുവൈറ്റ് സ്വതന്ത്രമായപ്പോള്‍ ജനറല്‍ പാസ്പോര്‍ട്ട് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്സ് വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പൗരത്വം കരസ്ഥമാക്കിയവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ.

കുവൈറ്റ് സിറ്റി: വ്യാജരേഖകൾ ചമച്ച് പൗരത്വം കരസ്ഥമാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റിൽ 51 പേരുടെ പൗരത്വം റദ്ദാക്കി. ഇറാക്ക് അധിനിവേശത്തിനുശേഷം കുവൈറ്റ് സ്വതന്ത്രമായപ്പോള്‍ ജനറല്‍ പാസ്പോര്‍ട്ട് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്സ് വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പൗരത്വം കരസ്ഥമാക്കിയവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുമുണ്ട്.

ഇറാക്ക് അധിനിവേശകാലത്ത് പൗരത്വം സംബന്ധിച്ച നിരവധി ഫയലുകള്‍ ഇറാക്കി പട്ടാളം തീയിട്ടു നശിപ്പിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് അയല്‍ രാജ്യങ്ങളിലുള്ളവര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചും മറ്റും പൗരത്വ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടുകളും കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ളവരുടെ പട്ടികകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഇവർക്കെതിരായ നടപടികൾ വരുംദിവസങ്ങളിലും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x