Currency

ഇന്ത്യ ഈ വര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്

സ്വന്തം ലേഖകന്‍Thursday, May 4, 2017 11:12 am

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് എഡിബിയുടെ വിലയിരുത്തല്‍. ചരക്ക് സേവന നികുതിയും (ജിഎസ്ടി) പുതിയ കടബാധ്യതാ നിയമവും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും എഡിബി വിശദീകരിച്ചു.

യോകോഹാമ (ജപ്പാന്‍): ഇന്ത്യ സാമ്പത്തിക കുതിപ്പിലേക്കെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി). ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് എഡിബിയുടെ വിലയിരുത്തല്‍. ചരക്ക് സേവന നികുതിയും (ജിഎസ്ടി) പുതിയ കടബാധ്യതാ നിയമവും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും എഡിബി വിശദീകരിച്ചു. 7.1% വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ കൈവരിച്ചിരുന്നത്.

ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുകയെന്നത് ചൈനയും മറ്റു വികസ്വര രാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്നതാണെന്നും എഡിബി മുഖ്യ ഇക്കണോമിസ്റ്റ് യാസുയുകി സവദ പറഞ്ഞു. അതേസമയം രാജ്യത്ത് നോട്ട് അസാധുവാക്കല്‍ മൂലമുള്ള ബുദ്ധിമുട്ട് കുറഞ്ഞ കാലം മാത്രമായിരുന്നെന്നും സാമ്പത്തിക കുതിപ്പിനെ അത് വാദിക്കില്ലെന്നുമാണ് വിലയിരുത്തല്‍. മാത്രവുമല്ല ഇന്ത്യയില്‍ സാമ്പത്തിക കുതിപ്പാണ് സമീപ ഭാവിയില്‍ ദൃശ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x