Currency

രാജ്യത്തെ ഏറ്റവും വലിയ ആകാശ പ്രകടനം ഇന്ന്

സ്വന്തം ലേഖകന്‍Wednesday, December 14, 2016 3:05 pm

ദോഹ: രാജ്യത്തെ ഏറ്റവും വലിയ സ്‌കൈ ഡൈവിംഗ് പ്രകടനം ഇന്ന് ആസ്പയര്‍ സോണില്‍ നടക്കും. ഇന്നും നാളെയുമായി ഫുറൂസിയ റോഡിനടുത്തുള്ള തടാകത്തിന് പിറകില്‍ വൈകിട്ട് നാലിനും അഞ്ചിനുമാണ് പ്രകടനം നടക്കുക. ഡിസംബര്‍ 14 മുതല്‍ 19 വരെയുള്ള ആസ്പയര്‍ സോണ്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്‌കൈ ഡൈവിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ആര്‍മി പാരച്ച്യൂട്ട്, പാരാമോട്ടോര്‍ ടീമംഗങ്ങളാണ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷെന്റ ദേശീയദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് സ്‌കൈ ഡൈവിംഗ് പ്രകടനം നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കൈ ഡൈവിംഗ് ടീമാണ് ആസ്പയറിലെത്തുന്നത്.

ഖത്തര്‍ ആര്‍മിക്ക് പുറമേ, ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പ്രകടനങ്ങളും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാനാകും. വെള്ളിയാഴ്ച ലഖ്വിയയ്ക്ക് കീഴിലുള്ള പരിശീലനം ലഭിച്ച കുതിരകളുടെയും പോലീസ് നായകളുടെയും പ്രദര്‍ശനവും നടക്കും. വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയാണിത്. കുതിരകളുടെ വ്യത്യസ്ത പ്രകടനങ്ങള്‍ ഇതില്‍ അരങ്ങേറും. മവാതിര്‍ ഖത്തറിന്റെ ക്ലാസിക് കാര്‍ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. 15 മുതല്‍ 17 വരെ ഔട്ട്‌ഡോര്‍ പിച്ച് 10ലാണ് പ്രദര്‍ശനം.

ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ സോഷ്യല്‍ മീഡിയായ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോഗ്രാഫി മത്സരവും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 14 മുതല്‍ 19 വരെ നടക്കുന്ന മത്സരത്തില്‍ ആസ്പയര്‍ സോണില്‍ നിന്നും ക്ലിക്ക് ചെയ്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യേണ്ടത്. AspireND2016 എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യേണ്ടത്. കൂടുതല്‍ ലൈക് നേടി ജേതാക്കളായി വരുന്നവരെ കാത്തിരിക്കുന്നത് ഒരു ലക്ഷം റിയാല്‍ ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “രാജ്യത്തെ ഏറ്റവും വലിയ ആകാശ പ്രകടനം ഇന്ന്”

  1. Kia says:

    Great blog you have got here.. It’s hard to find good quality writing
    like yours nowadays. I honestly appreciate people like you!
    Take care!!

  2. Carmon says:

    Ahaa, its good conversation about this article here
    at this website, I have read all that, so at this time me
    also commenting at this place.

  3. Ramiro says:

    Remarkable! Its genuinely amazing piece of writing, I have got much clear
    idea about from this paragraph.

  4. I do trust all the concepts you’ve introduced on your post.
    They’re very convincing and can certainly work. Still, the
    posts are too quick for novices. Could you please
    prolong them a bit from subsequent time? Thank you for the post.

Comments are closed.

Top
x