Currency

ന്യൂയോര്‍ക്കിനെ നടുക്കി സ്ഫോടനം; 29 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻSunday, September 18, 2016 10:31 am

മാന്‍ഹാട്ടിനിലെ ചെല്‍സിയിലാണ് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9 മണിയോടെ സ്‌ഫോടനമുണ്ടായത്. 29ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണു റിപ്പോർട്ടുകൾ

ന്യൂയോർക്ക്: യുഎസിലെ ന്യൂയോര്‍ക്കിൽ വന്‍ സ്‌ഫോടനം . മാന്‍ഹാട്ടിനിലെ ചെല്‍സിയിലാണ് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9 മണിയോടെ സ്‌ഫോടനമുണ്ടായത്.  29ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണു റിപ്പോർട്ടുകൾ. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌ഫോടനത്തെ തുടര്‍ന്ന് അഗ്നിശമന സേന വാഹനങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകി. എഫ്ബി ഐയും ഹോംലാന്‍സ് സെക്യൂരിറ്റി ഓഫീസര്‍മാരും സംഭവസ്ഥലത്തുണ്ട്. ആള്‍ത്തിരക്ക് കൂടുതല്‍ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി കൌണ്‍സിലര്‍ കോറി ജോണ്‍സണ്‍ അറിയിച്ചു. വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x