Currency

ടെന്നസിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ആറു കുട്ടികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Tuesday, November 22, 2016 11:18 am

ചറ്റന്‍നൂഗയില്‍ പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് സംഭവം. വുഡ്‌മോര്‍ എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു.

tennas1

ചറ്റന്‍നൂഗ: യുഎസിലെ ടെന്നസിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ആറു കുട്ടികള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ചറ്റന്‍നൂഗയില്‍ പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് സംഭവം. വുഡ്‌മോര്‍ എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു.

അഞ്ചു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 35 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ അമിത വേഗമാകാം അപകടത്തിനു കാരണമെന്ന് ചറ്റന്‍നൂഗ പോലീസ് മേധാവി ഫ്രെഡ് ഫ്‌ളെച്ചര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x