Currency

ഓക്‌ലാന്റിലെ നിശാക്ലബ്ബില്‍ തീപിടുത്തം; മരണം 30 ആയി

സ്വന്തം ലേഖകന്‍Monday, December 5, 2016 12:34 pm
Play

ന്യൂയോര്‍ക്ക്: ഓക്‌ലാന്റിലെ നിശാക്ലബ്ബില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാനായി 100ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ 20 ശതമാനം ഭാഗത്ത് മാത്രമാണ് തെരച്ചില്‍ പൂര്‍ത്തിയായത്. അടുത്ത 48 മണിക്കൂര്‍ കൂടി തുടരുന്ന തെരച്ചിലിന് ശേഷമേ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാനാവൂ. കാണാതായ ചിലരുടെ കൂടി വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.

20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. കെട്ടിടത്തിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര തകര്‍ന്നു വീണതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് കടക്കുന്നതിന് ഒരു വാതില്‍ മാത്രമെ കെട്ടിടത്തിലുണ്ടായിരുന്നുള്ളൂ. ഇതാണ് മരണസംഖ്യ കൂടാനിടയാക്കിയത്. കെട്ടിടത്തിന് ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടയിരുന്നില്ലെന്ന് അഗ്‌നിശമനസേന അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x