
വിയന്ന: ഓസ്ട്രിയയിൽ കുടീയേറ്റക്കാരുടെ താമസസ്ഥലങ്ങൾക്ക് നേരെയുള്ള അക്രമസംഭവങ്ങൾ ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ട്. ചുവരുകളിൽ കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുന്നത് മുതൽ വീടുകൾക്ക് നേരെയുള്ള കല്ലേറുകൾ വരെ ഇവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിൽ രെജിസ്റ്റർ ചെയ്യപ്പെട്ടതിൽ 49 കേസുകളിൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടുമില്ല.
രാജ്യത്ത് എത്തുന്ന അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് സമാന്തരമായി കുടിയേറ്റക്കാർ ആക്രമിക്കപ്പെടുന്ന സംഭവവും വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ഉയർന്നുവരുന്ന കുടിയേറ്റവിരുദ്ധ ആശയങ്ങളുടെ സൂചനയായാണ് ഇത്തരം ആക്രമസംഭവങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.