Currency

ഡോ. ഔസാഫ് സഈദ് സൗദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

സ്വന്തം ലേഖകന്‍Friday, March 8, 2019 12:35 pm

റിയാദ്: സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ഡോ. ഔസാഫ് സഈദ് സൗദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് പുറത്തുവന്നത്. ഡോ. ഔസാഫ് നേരത്തെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ കാലാവധി ഈമാസം 15നാണ് അവസാനിക്കുന്നത്.

ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കോണ്‍സല്‍ ജനറല്‍ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശംസ നേടിയ ഉദ്യോഗസ്ഥനായിരുന്നു ഡോ. ഔസാഫ് സഈദ്. 1989 ബാച്ച് ഐ.എഫ്.എസുകാരനാണ് അദ്ദേഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x