
റിയാദ്: സൗദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ. ഔസാഫ് സഈദ് ചുമതലയേറ്റു. സേവന കാലാവധി പൂര്‍ത്തിയാക്കി ഡോ. അഹ്മദ് ജാവേദ് മടങ്ങിയതോടെയാണ് ഈ പദവിയിലേക്ക് ഔസാഫ് എത്തുന്നത്. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉപസ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാനും എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ഡോ. ഔസാഫിന് സൗദിയില്‍ ഇത് നാലാമൂഴമാണ്. 1995 ല്‍ ഹജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കോണ്‍സുലര്‍ ജനറലായിട്ടായിരുന്നു തുടക്കം. 96 മുതല്‍ 98 വരെ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായിരുന്നു. 2004 മുതല്‍ 2008 വരെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി. നാലാം തവണയെത്തുന്നത് ഇന്ത്യന്‍ സ്ഥാനപതിയായാണ്.
1989 ലെ ഐഎഫ്എസ് ബാച്ച്കാരനായ ഇദ്ദേഹം നിലവില്‍ സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പുതിയ സ്ഥാനപതിക്കുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം മേയ് 3 ന് റിയാദില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.