Currency

ശമ്പളം കുറഞ്ഞ ഓസ്‌ട്രേലിയയിലെ വനിതാ ജോലിക്കാര്‍ക്കുള്ള പൊടിക്കൈകള്‍

സ്വന്തം ലേഖകന്‍Saturday, November 26, 2016 5:59 pm

സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് നാലിരട്ടി കറവാണ് ശമ്പളവര്‍ധനവ് സ്ഥിരമായി ആവശ്യപ്പെടുന്നതെന്നും ശമ്പളത്തിനായി വിലപേശുന്നത് 30 ശതമാനം കുറവാണെന്നും അവര്‍ പറയുന്നു.

ഓസ്‌ട്രേലിയ: വനിതാ ജീവനക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ അവരുടെ പുരുഷ സഹപ്രവര്‍ത്തകരേക്കാള്‍ 18 ശതമാനം കുറഞ്ഞ ശമ്പളമേ ലഭിക്കുന്നുളളുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിയര്‍ എക്‌സ്പര്‍ട്ടായ മെഗാന്‍ ഡല്ലാകാമിനയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് നാലിരട്ടി കറവാണ് ശമ്പളവര്‍ധനവ് സ്ഥിരമായി ആവശ്യപ്പെടുന്നതെന്നും ശമ്പളത്തിനായി വിലപേശുന്നത് 30 ശതമാനം കുറവാണെന്നും അവര്‍ പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ തങ്ങളുടെ കഴിവുകള്‍ ബോധിപ്പിച്ച് തൊഴിലുടമയോട് എങ്ങനെയാണ് ശമ്പള വര്‍ധനയ്ക്ക് ആവശ്യപ്പെടേണ്ടതെന്നതുമായി ബന്ധപ്പെട്ട ഏതാനും പൊടിക്കൈകളും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഗവേഷണം നടത്തുക: ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ അതേ തസ്തികയിലുളള ആള്‍ക്ക് മാര്‍ക്കറ്റില്‍ എന്ത് ലഭിക്കുന്നുവെന്നതിനെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് മെഗാന്‍ നിര്‍ദേശിക്കുന്നു.ഇതിനായി മറ്റ് കമ്പനികളില്‍ ഇതേസ്ഥാനത്തിരിക്കുന്നവരോട് അവരുടെ ശമ്പളം തിരക്കാവുന്നതും അതിനനുസരിച്ച് വിലപേശാവുന്നതുമാണ്.

ശമ്പള വര്‍ധനവിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുക: ചുമ്മാ ശമ്പളം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ തൊഴിലുടമ അതിന് തയ്യാറായെന്ന് വരില്ല. ഇതിനായി നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. അതിന് ചില ഹോംവര്‍ക്കുകള്‍ നടത്തിയേ മതിയാകൂ. നിങ്ങള്‍ കമ്പനിക്ക് നല്‍കുന്ന സേവനത്തേക്കാള്‍ കൂടിയ തോതില്‍ ശമ്പളം ആവശ്യപ്പെടരുത്. ഇതിനായി നിങ്ങള്‍ കമ്പനിക്കായി ചെയ്ത നേട്ടങ്ങളുടെ ലിസ്റ്റ് ഹാജരാക്കേണ്ടതാണ്.

ഔപചാരിക കൂടിക്കാഴ്ച നടത്തുക: ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നതിനായി നിങ്ങളുടെ ബോസുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ഇമെയില്‍ അയക്കുക. ശമ്പള വര്‍ധനവ് ാവശ്യപ്പെടാന്‍ ഒരു അവസരം നിങ്ങള്‍ക്ക് നല്‍കാന്‍ അറിയിക്കുക. അതായത് ശമ്പളം കൂട്ടാനുള്ള ആവശ്യ അനൗപചാരികമായി ഉന്നയിക്കാതെ ഗൗരവമായി ആവശ്യപ്പെടുക.

നിങ്ങളുടെ മൂല്യം അറിയുക: നിങ്ങള്‍ നേരത്തെ പറഞ്ഞ ഗവേഷണവും ഹോം വര്‍ക്കും നടത്തിയാല്‍ നിങ്ങള്‍ കമ്പനിക്ക് വേണ്ടി ചെയ്യുന്ന സേവനത്തിന്റെ മൂല്യം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ശമ്പളം കൂട്ടിച്ചോദിക്കാന്‍ അവകാശവുമുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്.

യോജിച്ച സമയത്ത് ശമ്പള വര്‍ധനവ് ആവശ്യപ്പെടുക: മിക്ക കമ്പനികളിലും ഒരു നിശ്ചിത കാലത്താണ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് കൊടുക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് നിങ്ങളുടെ ഡിമാന്‍ഡ് അവതരിപ്പിച്ചാല്‍ എളുപ്പത്തില്‍ നടന്ന് കിട്ടും. ഈ സമയത്തല്ലാതെ ശമ്പള വര്‍ധനവ് ആവശ്യപ്പെടരുതെന്ന് ഇത് കൊണ്ട് അര്‍ത്ഥമില്ല. അര്‍ഹമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഏത് സമയത്തും കൂലി കൂട്ടി ചോദിക്കുന്നതില്‍ അപാകതയൊന്നുമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

26 thoughts on “ശമ്പളം കുറഞ്ഞ ഓസ്‌ട്രേലിയയിലെ വനിതാ ജോലിക്കാര്‍ക്കുള്ള പൊടിക്കൈകള്‍”

  1. Kali says:

    Excellent way of describing, and good paragraph to
    obtain data regarding my presentation topic, which i am going to deliver in institution of
    higher education.

  2. Today, I went to the beachfront with my kids.
    I found a sea shell and gave it to my 4 year old daughter and
    said “You can hear the ocean if you put this to your ear.” She placed the shell to
    her ear and screamed. There was a hermit crab inside and it pinched her ear.
    She never wants to go back! LoL I know this is completely off topic but I had to tell someone!

  3. Grace says:

    Ahaa, its nice discussion on the topic of this piece of writing here at this website, I have read all that, so now me also commenting here.

  4. Claudette says:

    This design is spectacular! You certainly know how to keep a reader entertained.
    Between your wit and your videos, I was almost moved to start my own blog (well, almost…HaHa!)
    Excellent job. I really loved what you had to say, and more than that, how you presented it.
    Too cool!

  5. Ellie says:

    Wow that was strange. I just wrote an really long
    comment but after I clicked submit my comment didn’t show up.

    Grrrr… well I’m not writing all that over again. Anyhow, just wanted to
    say excellent blog!

Comments are closed.

Top
x