Currency

ഓ​സ്ട്രി​യ​യി​ൽ മു​ഖം മ​റ​യ്ക്കു​ന്ന ശി​രോ​വ​സ്ത്രങ്ങൾക്ക് നി​രോധനം

സ്വന്തം ലേഖകൻTuesday, January 31, 2017 8:14 pm

ഒ​ന്ന​ര​വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നമെന്ന് ഓ​സ്ട്രി​യ​ന്‍ ചാ​ന്‍​സി​ല​ര്‍ ക്രി​സ്ത്യ​ന്‍ കേ​ണ്‍ അറിയിച്ചു.

വിയന്ന: മുഖം മറയ്ക്കുന്ന തരം ശിരോവസ്ത്രങ്ങൾക്ക് ഓസ്ട്രിയ നിരോധനം ഏർപ്പെടുത്തി. കോടതികളിലും സ്കൂളുകളിലും അടക്കം പൊതുസ്ഥലങ്ങളിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിനാണ് വിലക്ക്. ഒന്നരവര്‍ഷത്തേക്കാണ് നിരോധനമെന്ന് ഓസ്ട്രിയന്‍ ചാന്‍സിലര്‍ ക്രിസ്ത്യന്‍ കേണ്‍ അറിയിച്ചു.

ഓസ്ട്രിയയിലെയും, യൂറോപ്പിലെയും പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീ വേഷങ്ങളായ ബുര്‍ഖയും നിഖാബുമാണ് ഇത്തരത്തിലുള്ള പ്രധാന വേഷങ്ങൾ.

ബുര്‍ഖയും നിഖാബും നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം ഫ്രാന്‍സായിരുന്നു. പിന്നീട് ബെല്‍ജിയവും മുഖം മൂടുന്ന ശിരോവസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x