
വിയന്ന: യൂറോപ്പിലേക്കുള്ള കുടിയേറ്റ പ്രവാഹത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഓസ്ട്രിയ. അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പ് ഒരാളെയും യൂറോപ്പില്‍ കാലു കുത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിക്കാനാണ് രാജ്യത്തിന്റെ തീരുമാനം.
ഓസ്ട്രിയന്‍ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയത്തിൽ ജര്‍മനിയുമായുള്ള അതിര്‍ത്തിയിലെ നിയന്ത്രണം അനിശ്ചിത കാലത്തേക്കു നീട്ടണമെന്നും ശുപാർശയുണ്ട്. നിലവിൽ ഷെങ്കന്‍ ഉടമ്പടി അനുസരിച്ച് അടിയന്തര സാഹചര്യങ്ങളില്‍ താത്കാലികമായി മാത്രമാണ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുക. അനിശ്ചിത കാല നിയന്ത്രണങ്ങള്‍ അനുവദനീയമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.