വളർത്തുമൃഗങ്ങളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിന് ഓസ്ട്രിയ നിരോധനം ഏർപ്പെടുത്തുന്നു
വിയന്ന: വളർത്തുമൃഗങ്ങളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിന് ഓസ്ട്രിയ നിരോധനം ഏർപ്പെടുത്തുന്നു. പരിഷ്കരിക്കുന്ന ആനിമൽ പ്രൊട്ടക്ഷൻ ലോയിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.
അതേസമയം ആനിമൽ പ്രൊട്ടക്ഷൻ സൊസൈറ്റികൾക്കും അംഗീകൃത വിതരണക്കാർക്കും ഇക്കാര്യത്തിൽ ഇളവ് നൽകുന്നതാണ്.
വളർത്തുമൃഗങ്ങളുടെ വിൽപ്പന പരസ്യങ്ങൾക്ക് മാത്രമായിരിക്കും നിരോധനം. മൃഗങ്ങളുടൊവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയുടെ പരസ്യത്തിന് വിലക്കുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.