സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്
വിയന്ന: ഓസ്ട്രിയയില്‍ പക്ഷിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ ഫാം നടത്തുന്ന കര്‍ഷകര്‍ ഈ ആഴ്ച പക്ഷികളെ കൂട്ടിനുള്ളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. അയല്‍ രാജ്യങ്ങളില്‍ നിന്നും പക്ഷിപ്പനി ഓസ്ട്രിയയില്‍ കാര്യമായി ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്.
സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളുടെ സമീപമുള്ള കോണ്‍സ്റ്റാന്‍സ് തടാകം എന്നിവിടങ്ങളിൽ പൊതുസ്ഥലം പക്ഷികൾക്ക് വേണ്ടി ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.