Currency

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ അറബ് രാജ്യത്ത് വന്‍ വര്‍ധനവ്

സ്വന്തം ലേഖകന്‍Sunday, April 16, 2017 11:42 am

2000 ല്‍ അറബ് രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളായി 40 ലക്ഷം പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ എണ്ണം 32.7 കോടിയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തി. അതോടൊപ്പം ഫേസ്ബുക്കില്‍ മാത്രം അംഗങ്ങളായവര്‍ 13 കോടിയിലെത്തി.

ദുബായ്: അറബ് രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്റര്‍നെറ്റിലും സമൂഹ മാധ്യമങ്ങളിലും അറബ് ജനതയുടെ സാന്നിധ്യം സജീവമാക്കിയിട്ടുണ്ട്. വേള്‍ഡ് ഇന്റര്‍നെറ്റ് യൂസേര്‍സ് (ഐഡബ്ലിയൂഎസ്) പുറത്തുവിട്ട പുതിയ രാജ്യം തിരിച്ചുള്ള പട്ടികയിലാണ് അറബ് സമൂഹത്തിന്റെ ഇന്റര്‍നെറ്റ് സാന്നിധ്യം വ്യക്തമായത്.

2000 ല്‍ അറബ് രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളായി 40 ലക്ഷം പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ എണ്ണം 32.7 കോടിയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തി. അതോടൊപ്പം ഫേസ്ബുക്കില്‍ മാത്രം അംഗങ്ങളായവര്‍ 13 കോടിയിലെത്തി. അറബ് ദരിദ്ര രാജ്യങ്ങളില്‍പെട്ട യെമനില്‍ 2000 ല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവര്‍ 15000 മാത്രമായിരുന്നെങ്കിലും യുദ്ധം പ്രതിസന്ധിയില്‍ ആക്കിയെങ്കിലും ഇവിടെയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.

സിറിയയില്‍ 2000 ലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 30000 ആയിരുന്നു. എന്നാല്‍ ഈവര്‍ഷം അത് അരക്കോടിയായി ഉയര്‍ന്നിട്ടുണ്ട്. പട്ടിണി പടരുന്ന സുഡാനിലും ഇതേകാലത്ത് ഇന്റര്‍നെറ്റുള്ളവര്‍ മുപ്പതിനായിരം തന്നെയായിരുന്നു. അതേസമയം ഈ വര്‍ഷം 1.1 കോടി ജനതയാണ് അവിടെ ഇഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍.

ജോര്‍ദാനില്‍ 2.27 ലക്ഷം ആയിരുന്നൂവെങ്കില്‍ ഇപ്പോള്‍ 60 ലക്ഷം പേര്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നവരാണ്. കുവൈത്ത് ഒന്നരലക്ഷം ഉപയോക്താക്കളില്‍ നിന്നു 30 ലക്ഷം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായി ഉയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x