
വിയന്ന: രാജ്യത്തെ ഇസ്ലാമിക കുടിയേറ്റം പൂര്‍ണമായി നിരോധിക്കണമെന്ന് ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടി നേതാവ് ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാച്ചെ. കുടിയേറ്റമെന്നാല്‍ ഇസ്ലാമികവത്കരണമാണെന്നും ഇത് എത്രയും വേഗം നിര്‍ത്തലാക്കിയില്ലെങ്കില്‍ ഓസ്ട്രിയയുടെയും യൂറോപ്പിന്റെയും അന്ത്യമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
നാലായിരത്തോളം പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാച്ചെയുടെ വിവാദ പ്രസംഗം.
എന്നാൽ നാസി ചിഹ്നങ്ങളെയും ആശയങ്ങളെയും പൂര്‍ണമായി നിരോധിച്ച ലോകയുദ്ധാനന്തര കാലഘട്ടത്തെയാണ് ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരായ നിയമ നിര്‍മാണങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന വിശദീകരണമാണ് പാർട്ടി ഇതിന് നൽകിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.