Currency

പ്രവാസി വിരുദ്ധ നയങ്ങളിൽ മുന്നിൽ കുവൈറ്റെന്ന് റിപ്പോർട്ട്; അല്ലെന്ന് അധികൃതർ

സ്വന്തം ലേഖകൻSunday, September 4, 2016 10:08 am

പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും മോശം സാഹചര്യമുള്ള രാജ്യങ്ങളിൽ ഒന്നാണു കുവൈറ്റ് എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ പാടെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണു തൊഴിൽ-സാമൂഹ്യകാര്യ മന്ത്രാലയം.

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും മോശം സാഹചര്യമുള്ള രാജ്യങ്ങളിൽ ഒന്നാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ പാടെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണു തൊഴിൽ-സാമൂഹ്യകാര്യ മന്ത്രാലയം.

ലോകത്ത് പ്രവാസി വിരുദ്ധ നയങ്ങളിൽ മുന്നിൽ നിൽക്കുന്ന കുവൈറ്റ് ആണെന്നത് വസ്തുതാവിരുദ്ധമായ റിപ്പോർട്ടാണെന്ന് തൊഴിൽ-സാമൂഹ്യകാര്യവും ആസൂത്രണവകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായ ഹിന്ദ് അൽ സുബ പറഞ്ഞു. ഓരോ വർഷവും രാജ്യത്തെ പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതായി അറിയിച്ച അവർ വിവിധ പ്രവാസി സംഘടനകൾ പോലും രാജ്യം പ്രവാസികൾക്ക് നൽകുന്ന സേവനങ്ങളിൽ സന്തുഷ്ടരാണെന്നു അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ഇന്റർനാഷൻസ് പുറത്ത് വിട്ട പട്ടികയിലാണു കുവൈറ്റ് ഏറ്റവും പ്രവാസിവിരുദ്ധമായ നാടെന്ന് റിപ്പോർട്ടുള്ളത്. പട്ടികയിൽ പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ നാടായി കാണിച്ചിരിക്കുന്നത് തായ്വാനെയാണു. അതേസമയം എന്തടിസ്ഥാനത്തിലാണു പട്ടിക തയ്യാറാക്കിയിരിക്കുന്നത് എന്നാണു കുവൈറ്റ് അധികൃതർ ചോദിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x