Currency

കുവൈത്തില്‍ മോശം കാലാവസ്ഥ: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, May 10, 2017 12:33 pm

വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സഹായമാവശ്യമുള്ളവര്‍ വകുപ്പിന്റെ 112 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്.

കുവൈത്ത് സിറ്റി: മോശം കാലാവസ്ഥ തുടരുന്നതിനാല്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് അഗ്‌നിശമന വിഭാഗം മുന്നറിയിപ്പ് നല്‍കി. വരുന്ന ദിവസങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ശക്തിയില്‍ കാഴ്ച പരിധി 1000 മീറ്റര്‍ താഴുന്ന തരത്തില്‍ പൊടിപടലങ്ങളുയര്‍ന്നേക്കാം. ജാഗ്രത പാലിച്ചില്ലെങ്കില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സഹായമാവശ്യമുള്ളവര്‍ വകുപ്പിന്റെ 112 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഈ സമയം കാഴ്ചപരിധി കുറഞ്ഞതിനാല്‍ വാഹനമോടിക്കാന്‍ ബുദ്ധിമുട്ട് അനഒഭവപ്പെട്ടു. രാത്രി വൈകിയായതിനാല്‍ റോഡുകളില്‍ തിരക്ക് കുറവായിരുന്നത് അപകടങ്ങള്‍ കുറച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x