ഗ്ലോബൽ ഇകണോമിക് ഇൻഡിക്കേറ്റർ 2016/2017 പ്രകാരം ബഹ്റൈൻ മലേഷ്യ, യുഎഇ എന്നിവയാണു വിപണിയിൽ ലോകത്ത് മുൻനിരയിലുള്ള ഇസ്ലാമിക രാജ്യങ്ങൾ.
മനാമ: ലോകത്ത് നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ വിപണിയിലെ സമ്പദ്ഘടനയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബഹ്റൈൻ. ഗ്ലോബൽ ഇകണോമിക് ഇൻഡിക്കേറ്റർ 2016/2017 പ്രകാരം ബഹ്റൈൻ മലേഷ്യ, യുഎഇ എന്നിവയാണു വിപണിയിൽ ലോകത്ത് മുൻനിരയിലുള്ള ഇസ്ലാമിക രാജ്യങ്ങൾ.
ഹലാൽ ഭക്ഷോല്പാദനമേഖലയിലെയും ഇസ്ലാമിക സാമ്പത്തികരംഗത്തിന്റെയും വിദ്യാഭ്യാസരംഗത്തെയും ഇസ്ലാമിക ജീവിതരീതിയുടെയും പൊതുപ്രവണതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇസ്ലാമിക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കപ്പെടുന്നത് ഭക്ഷണ-പാനീയ വിപണിയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
1.17 ട്രില്യൺ ഡോളർ ഭക്ഷണവിപണിയിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിക്ഷേപിക്കപ്പെടുമ്പോൾ വസ്ത്രവിപണിയിൽ 243 ബില്യൺ ഡോളറും 2015 ൽ നിക്ഷേപിച്ചിട്ടുണ്ട്. 189 ബില്യൻ മാധ്യമരംഗത്തും 151 ബില്യൺ യാത്രാമേഖലയിലും 78 ബില്യൻ മരുന്നുവിപണിയിലും ഇസ്ലാമിക രാജ്യങ്ങളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.