Currency

ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം

സ്വന്തം ലേഖകന്‍Thursday, March 11, 2021 5:07 pm

മനാമ: വിദേശികള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. വൈദഗ്ധ്യമുള്ള ജോലി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാന്‍ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഗുണം ചെയ്യുമെന്ന് എംപിമാര്‍ പറഞ്ഞു. തൊഴില്‍ വിപണി നിയന്ത്രണ നിയമത്തില്‍ 5 എംപിമാര്‍ സമര്‍പ്പിച്ച ഭേദഗതിയാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.

ഭേദഗതി ബില്‍ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലെടുക്കാന്‍ നിയമിക്കപ്പെടുന്നവര്‍ അതിനനുസരിച്ച് യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കുന്നതിന് അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ആവശ്യമാണെന്നും അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x