
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ഇനി മൊബൈല്‍ അപ്ലിക്കേഷന്‍ വഴി കോവിഡ് -19 രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തും. കോവിഡ് രോഗബാധക്കെതിരെയുള്ള കര്‍മപദ്ധതിയുടെ ഭാഗമായാണ് Be Aware എന്ന പേരില്‍ ആപ്പ് പുറത്തിറക്കുന്നത്. രോഗ സംബന്ധിയായ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. apps.bahrain.bh എന്ന പോര്‍ട്ടലില്‍ ഉടന്‍ തന്നെ ആപ്പ് ലഭ്യമാകും.
രോഗ ബാധിതനായ ആള്‍ എത്തിയ സ്ഥലത്ത് മറ്റു വ്യക്തികള്‍ സന്ദര്‍ശനം നടത്തിയാല്‍ ആപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. കോവിഡ് രോഗബാധക്കെതിരെയുള്ള ചെറുത്തുനില്‍പിന് കരുത്ത് പകരാന്‍ രാജ്യനിവാസികള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് അധിക്യതര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.