Currency

ബഹ്‌റൈനില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ സംഘം ചേരുന്നതിന് വിലക്ക്; നിയമലംഘകര്‍ക്ക് തടവും പിഴയും

സ്വന്തം ലേഖകന്‍Saturday, March 28, 2020 12:53 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ സംഘം ചേരുന്നതിന് ഭരണകൂടം കര്‍ശനമായ വിലക്കേര്‍പ്പെടുത്തി. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്നും 5,000 ദിനാര്‍ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പാതയോരങ്ങളിലോ, തെരുവുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ അഞ്ചു പേരിലധികം ഒരുമിച്ചു കൂടരുതെന്ന നിയമം കര്‍ശനമായാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. നിയമ ലംഘകരെ കണ്ടെത്താന്‍ പൊലീസ് പെട്രോളിംഗ് രാജ്യമെങ്ങും വ്യാപിപ്പിച്ചു കഴിഞ്ഞു.

ഈ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും മുന്നറിയിപ്പുമായാണ് പൊലീസ് ജനങ്ങളെ സമീപിക്കുന്നത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പ്രവാസികള്‍ക്കായി വിവിധ ഭാഷകളിലുള്ള ലഘുലേഖകളും പൊലീസ് നല്‍കുന്നു. രോഗ ബാധയുടെ വ്യാപനം തടയാന്‍ പൊതുജനത്തോടെ പരമാവധി വീടിനുള്ളില്‍ കഴിയാനാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. ജോലിക്കോ മരുന്ന് വാങ്ങാനോ ആശുപത്രിയില്‍ പോകാനോ അവശ്യ വസ്തുക്കള്‍ വാങ്ങാനോ മാത്രമാണ് വീടിന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x