Currency

ബഹ്റൈൻ 5,710 പ്രവാസികളെ നാടുകടത്തുന്നു

സ്വന്തം ലേഖകൻTuesday, August 30, 2016 9:18 am

ബഹ്‌റൈനില്‍ നിയമ ലംഘനം നടത്തിയ 5710 പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷ്ണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 351 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളാണ്.

മനാമ: ബഹ്‌റൈനില്‍ നിയമ ലംഘനം നടത്തിയ 5710 പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷ്ണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 351 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളാണ്. അനധികൃത തൊഴിലാളികളെ ജോലിയില്‍ നിയമിക്കാതെയും, ഇത്തരക്കാരെ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും എന്‍.പി.ആര്‍.എയുടെ നടപടിക്രമങ്ങളോട് സഹകരിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

2015 ഡിസംബര്‍31 ന് അവസാനിച്ച ആറുമാസം നീണ്ട പൊതുമാപ്പ് ആനുകൂല്യത്തിന് ശേഷമാണ് അധികൃതര്‍ നിയമ നടപടികള്‍ കര്‍ശനമാക്കിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രാജ്യത്ത് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച വിദേശികളുടെ എണ്ണം 42,019 ആണ്. ഇതില്‍ 31,894 തൊഴിലാളികളും പുതിയ രേഖകള്‍ സ്വീകരിച്ചു രാജ്യത്തു തന്നെ തൊഴില്‍ചെയ്യാനുള്ള അനുമതി കരസ്ഥമാക്കിയിരുന്നു.

അതേസമയം ബഹ്റൈനില്‍ ഇനി ഒരു പൊതുമാപ്പ് ഉണ്ടാവില്ലെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) സി.ഇ.ഒ ഉസാമ അബ്ദുല്ല അല്‍ അബ്സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് 2016 ജനുവരി മുതലാണ് അധികൃതര്‍ നിയമ ലംഘകരെ പിടികൂടാനാരംഭിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ള തൊളിലാളികളാണ് പൊതുമാപ്പിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്നത്. ഇന്ത്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു യഥാക്രമം തൊട്ടു പിന്നിലുണ്ടായിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x