പുതുതായി ലൈസൻസ് എടുക്കാനാഗ്രഹിക്കുന്ന പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണ് നിരക്കു വർധന
മനാമ: ബഹ്റൈനിൽ ഡ്രൈവിംഗ് പരിശീലനത്തിനുള്ള ഫീസിൽ ഏർപ്പെടൂത്തിയ വർധന പ്രാബല്യത്തിൽ വന്നു. പുതുതായി ലൈസൻസ് എടുക്കാനാഗ്രഹിക്കുന്ന പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണ് നിരക്കു വർധന. ഒരു മണിക്കൂർ ക്ലാസിന് രണ്ട് ദിനാർ വീതമാണ് വർധിച്ചിരിക്കുന്നത്. മണിക്കൂറിന് അഞ്ച് ദിനാർ നൽകിയിരുന്ന ഡ്രൈവിംഗ് ക്ലാസുകൾക്കു ഇനിമുതൽ ഏഴ് ദിനാർ നൽകേണ്ടി വരും.
ഡ്രൈവിംഗ് പരിശീലനം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരക്കു വർധന ഏർപ്പെടൂത്തിയിരിക്കുന്നതെന്നാണു അധികൃതരുടെ വാദം. നിയമപ്രകാരമുള്ള 22 മണിക്കൂർ നിർബന്ധിത പരിശീലനം നേടുവാൻ നൽകേണ്ട ഫീസ് നേരത്തെ 110 ദിനാർ ആയിരുന്നത്പുതുക്കിയ നിരക്ക് പ്രകാരം 154 ദിനാറായി വർധിച്ചിട്ടുണ്ട്.
രണ്ട് തവണ പരാജയപ്പെട്ട് മൂന്നാം ശ്രമത്തിൽ വിജയിച്ചാൽ ലൈസൻസ് നേടുവാനുള്ള പഠനച്ചെലവ് 336 ദിനാറായും ഉയരുമെന്നതിനാൽ പ്രവാസികളുടെ ഡ്രൈവിംഗ് പഠനത്തെ ഫീസ് വർധന പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.