ബഹ്റൈനിൽ ആരാധനാലയങ്ങൾക്കുള്ള ജല-വൈദ്യുതി സേവനങ്ങൾ സൗജന്യമാക്കാൻ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട ശുപാർശ സർക്കാർ അംഗീകരിച്ചേക്കും.
മനാമ: ബഹ്റൈനിൽ ആരാധനാലയങ്ങൾക്കുള്ള ജല-വൈദ്യുതി സേവനങ്ങൾ സൗജന്യമാക്കാൻ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. കഴിഞ്ഞ ദിവസം ഗുദൈബിയയിൽ നടന്ന പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ്, കമ്മിറ്റി സർവീസിന്റെ പ്രതിവാര യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. വിഷയത്തിൽ ജല വൈദ്യുതി അതോറിറ്റി ഉദ്യോഗസ്ഥർ ചർച്ചകളും നടത്തി.
ഇത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി പാർലമെന്റിലെ അധികാരികൾക്ക് നിർദേശം നൽകുമെന്ന് കമ്മിറ്റി ചെയർമാൻ ഹമദ് അൽ ദോസരി അറിയിച്ചു. നേരത്തെ പൊതുജനങ്ങൾക്ക് നൽകിയിരുന്ന വൈദ്യുതിക്കും വെള്ളത്തിനുമുള്ള സബ്സിഡി നിർത്തലാക്കിയിരുന്നു. ജല – വൈദ്യുതി നിരക്ക് കഴിഞ്ഞ മാർച്ച് 2 മുതൽ പുതുക്കി നിശ്ചയിച്ചതുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.