ലൈസന്‍സ് കൈപറ്റാത്ത പ്രവാസി എന്‍ജിനിയര്‍മാരുടെ വര്‍ക്പെര്‍മിറ്റ് പുതുക്കാന്‍ കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
ന്യൂഡൽഹി: ബഹ്റൈനിലെ പ്രവാസി എഞ്ചിനീയർമാർ കൗണ്‍സിലില്‍ നിന്നും ഡിസംബര്‍ 30നകം ലൈസന്‍സ് എടുക്കണമെന്ന് നിർദേശം. സര്‍ക്കാര്‍ സമിതിയായ കൗണ്‍സില്‍ ഫോര്‍ റെഗുലേറ്റിങ് ദ പ്രാക്ടീസ് ഓഫ് എന്‍ജിനിയറിങ് പ്രൊഫഷണല്‍സ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അല്‍ ഖസബ് ആണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് കൈപറ്റാത്ത പ്രവാസി എന്‍ജിനിയര്‍മാരുടെ വര്‍ക്പെര്‍മിറ്റ് പുതുക്കാന്‍ കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
നിലവിൽ ബഹ്റൈനില്‍ സജീവമായ എഞ്ചിനിയര്‍മാരില്‍ ഭൂരിപക്ഷവും പ്രവാസികളാണ്. ബഹ്റൈനിലെ എല്ലാ എന്‍ജിനിയര്‍മാരും ലൈസന്‍സോടെയാണ് ജോലിചെയ്യുന്നത് എന്ന കാര്യം ഉറപ്പുവരുത്താനായി എല്‍.എം.ആര്‍.എ-സി.ആര്‍.പി.ഇ.പി അംഗങ്ങള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പൊതുമേഖലയിലെ എന്‍ജിനിയര്‍മാരുടെ ലൈസന്‍സ്, അവര്‍ വിരമിക്കുകയോ രാജിവെക്കുകയോ സ്വകാര്യമേഖലയിലേക്ക് മാറുകയോ ചെയ്യുവോളം നിലനില്‍ക്കും. സ്വകാര്യമേഖലയിലുള്ളവരുടെ ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാണ്. ഇത് പുതുക്കാന്‍ സാധിക്കും. ലൈസന്‍സ് ലഭിക്കാന്‍ എന്‍ജിനിയറിങില്‍ ബാച്ചിലര്‍ ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടവരാകരുത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.