33.9 ഡിഗ്രി സെൻഷ്യസ് ആയിരുന്നു കഴിഞ്ഞ മാസത്തെ ശരാശരി താപനില. സാധാരണ ഉണ്ടാകാറുള്ള താപനിലയുടെ 1.5 ഡിഗ്രി സെൻഷ്യസ് കൂടുതലാണിത്.
മനാമ: 1902ന് ശേഷം രാജ്യം അഭിമുഖീകരിച്ചതിൽ വെച്ച് ഏറ്റവും ചൂടേറിയ സെപ്തംബർ മാസമാണ് കഴിഞ്ഞു പോയതെന്ന് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ റിപ്പോർട്ട്. 33.9 ഡിഗ്രി സെൻഷ്യസ് ആയിരുന്നു കഴിഞ്ഞ മാസത്തെ ശരാശരി താപനില. സാധാരണ ഉണ്ടാകാറുള്ള താപനിലയുടെ 1.5 ഡിഗ്രി സെൻഷ്യസ് കൂടുതലാണിത്.
സെപ്തംബർ രണ്ടിന് ബഹ്റൈൻ എയർപോർട്ടിലാണ് സെപ്തംബറിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 45.3 ഡിഗ്രി സെൻഷ്യസ് ആയിരുന്നു അന്നത്തെ ചൂട്. 40 ഡിഗ്രി സെൻഷ്യസിൽ കൂടുതൽ ചൂടുയർന്ന നാല് ദിവസങ്ങളാണു കഴിഞ്ഞ മാസം ഉണ്ടായത്. ഏറ്റവും കുറഞ്ഞ താപനില ഡുറാട്ട് അൽ-ബഹ്റൈനിൽ സെപ്തംബർ 30നും രേഖപ്പെടുത്തി- 24.5 ഡിഗ്രി സെൻഷ്യസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.