
മനാമ: രാജ്യത്തു ജോലിചെയ്യുന്ന വിദേശ വനിതകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ ലോകത്ത് അഞ്ചാം സ്ഥാനത്ത് ബഹ്‌റൈന്‍. ഇന്റര്‍നാഷനല്‍ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2016 സര്‍വേയാണ് തൊഴിലാളികളായ വിദേശ വനിതകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള ആഗോള റാങ്കിങ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്താനായത് ബഹ്‌റൈന്‍ മാത്രമാണ്.
റാങ്കിങില്‍ ലക്‌സംബര്‍ഗ്, തയ്‌വാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്തു ഹംഗറിയാണ്. ബഹ്‌റൈനു പിന്നാലെ ഓസ്‌ട്രേലിയ, ഇക്വഡോര്‍, ന്യൂസീലന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണുള്ളത്.
ബഹ്‌റൈനില്‍ ജോലിചെയ്യുന്ന പ്രവാസി വനിതകളില്‍ 73 ശതമാനവും തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്നാണ് സര്‍വെയില്‍ വ്യക്തമായത്. ആഗോള ശരാശരി 62 ശതമാനമാണ്. അതേസമയം വേഗത്തില്‍ താമസം ഉറപ്പിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ബഹ്‌റൈന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.