
മനാമ: അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നത് ബഹ്റൈൻ നിയമത്തിലെ ആർട്ടിക്കൾ 401 പ്രകാരം ഗുരുതരകുറ്റമാണെന്ന് പ്രമുഖ നിയമ വിദഗ്ദ്ധനായ അഡ്വ. അഹമദ് ഹസൻ അൽ അമാരി അറിയിച്ചു. കടം വാങ്ങിയ തുകയ്ക്ക് അമിത പലിശ നൽകേണ്ടി വരുന്നവർക്ക് കോടതിയെ സമീപിക്കാവുന്നതും പണം വാങ്ങിയത് സംബന്ധിച്ച് രേഖകൾ ഉണ്ടെങ്കിൽപോലും അനുകൂലവിധി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലിശയ്ക്ക് പണം നൽകിയതിന് ശേഷം നിരന്തരം ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് നൽകാൻ സാധിക്കുമെന്നും, ഒരു വർഷം വരെ തടവ് ശിക്ഷയും, 100 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ പ്രവാസികളുടെ ഇടയിൽ ഏറ്റവുമധികം കാണപ്പെടുന്ന പ്രശ്നങ്ങൾ തൊഴിൽ സംബന്ധമായിട്ടുള്ളതാണെന്നും, സമീപകാലത്ത് ബിസിനസ് പാർഷിപ്പ്, കെട്ടിട ഉടമയുമായുള്ള വഴക്കുകൾ എന്നിവയിൽ വർധന ഉണ്ടായിട്ടുണ്ടെന്നും അഡ്വ. അഹമദ് ഹസൻ അൽ അമാരി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.