Currency

ബഹ്‌റൈനില്‍ പള്ളികളിലെ ദുഹ്ര്‍ നമസ്‌കാരം നവംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Monday, October 26, 2020 5:34 pm

ബഹ്‌റൈന്‍: നവംബര്‍ ഒന്ന് മുതല്‍ ബഹ്‌റൈനില്‍ പള്ളികളിലെ ദുഹ്ര്‍ നമസ്‌കാരം (മധ്യാഹ്ന പ്രാര്‍ഥന) പുനരാരംഭിക്കുമെന്ന് ഇസ് ലാമിക സുപ്രീം കൗണ്‍സിലാണ് അറിയിച്ചു. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന നിര്‍ദേശവും അധിക്യതര്‍ നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ആരാധനാലയങ്ങള്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 28നായിരുന്നു അടച്ചിട്ടത്. ആഗസ്റ്റ് 28ന് പള്ളികളിലെ സുബ്ഹ് നമസ്‌കാരം (പ്രഭാത പ്രാര്‍ഥന) പുനരാരംഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x