Currency

രണ്ടാഴ്ചത്തെ വിസിറ്റിങ് വിസ അഞ്ച് ദിനാറിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം

സ്വന്തം ലേഖകൻThursday, October 13, 2016 12:15 pm

നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ വിസ സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നു. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തെ വിസിറ്റിങ് വിസ അഞ്ച് ദിനാറിന് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മനാമ: നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ വിസ സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നു. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തെ വിസിറ്റിങ് വിസ അഞ്ച് ദിനാറിന് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

എന്നാൽ അഞ്ച് ദിനാറിന് നൽകുന്ന വിസിറ്റിംങ് വിസ മള്‍ട്ടിപ്ള്‍ എന്‍ട്രി ആയിരിക്കില്ല. മൂന്നുമാസത്തെ മള്‍ട്ടിപ്ള്‍ റീ എന്‍ട്രി വിസിറ്റിങ് വിസ എടുക്കുന്നവര്‍ക്ക് രാജ്യത്ത് തങ്ങാന്‍ കഴിയുന്ന പരമാവധി സമയം രണ്ടാഴ്ചയില്‍ നിന്ന് ഒരു മാസത്തേക്ക് നീട്ടിയിട്ടുമുണ്ട്.

ഇനിമുതൽ സ്വദേശികളുടെ പാസ്പോര്‍ട്ടില്‍ അനധികൃത സ്ഥാപനങ്ങളുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് നിയമ വിരുദ്ധമായിരിക്കും. ഒരു വർഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ റീ എന്‍ട്രിയുള്ള വിസ ചാര്‍ജ് 85 ദിനാറായി പുതുക്കി. അഞ്ച് വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്ള്‍ റീ എന്‍ട്രി വിസയുടെ ചാര്‍ജ് 60 ദിനാറില്‍ നിന്ന് 170 ദിനാറായും വർധിപ്പിച്ചിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x