Currency

ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, October 12, 2020 4:57 pm

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. ടീംസ് അപ്‌ളിക്കേഷന്‍ ഉപയോഗിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചുമാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയന്റ് സപ്പോര്‍ട്ട് സെന്റര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഈ മാസം 25 മുതലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയുള്ള പഠനം ആരംഭിക്കുക. രാജ്യത്തെ സ്വകാര്യ സ്?കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി പഠനം ആരംഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x