
മനാമ: ബഹ്‌റൈനിലെ രണ്ട് റിക്രൂട്ടിംഗ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.ഏ) അറിയിച്ചു. അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനുമാണ് ഏജൻസികളുടെ ലൈസന്‍സ് റദ്ദാക്കിയതെന്നു എല്‍.എം.ആര്‍.ഏ ചീഫ് എക്‌സിക്യൂട്ടീവ് ഔസാമ അല്‍ അബ്‌സി വ്യക്തമാക്കി.
ഈ ഏജന്‍സികളുടേയും ഉടമകളെ ഉടന്‍ പബ്‌ളിക് പ്രോസിക്യൂഷനില്‍ ഹാജരാക്കും. വിദേശരാജ്യങ്ങളില്‍നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ടു ചെയ്തിരുന്നവരാണു രണ്ട് ഏജന്‍സികളും. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഇടപാടുകളാണ് ഇവര്‍ നടത്തിയിരുന്നതെന്നും ഇനി ഇവര്‍ക്ക് ഈ രംഗത്തു പ്രവര്‍ത്തിക്കാനാവില്ലെന്നും ഔസാമ കൂട്ടിച്ചേർത്തു.
അതേസമയം പല ഏജന്‍സികളും അംഗീകരിക്കാനാവാത്ത തുകയാണ് വിസക്കായി വാങ്ങുന്നതെന്ന് നിരവധി പരാതികളുണ്ട്. വീട്ടുവേലക്കാരായി ജോലി ചെയ്യുവാനുള്ള യാതൊരു യോഗ്യതയുമില്ലാത്തവരെ രാജ്യത്തു കൊണ്ടുവന്ന് തൊഴിലുടമകളെ ഏല്‍പ്പിച്ച ശേഷം ഈ ഏജന്‍സികള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.